പെരുമ്പിലാവ്:കടവല്ലൂർ കല്ലുംപുറം സെൻ്ററിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചാലിശേരി ചീരൻ വീട്ടിൽ ബാബു (58) ആണ് മരിച്ചത്.ശനിയാഴ്‌ച രാവിലെ ഒമ്പതരോയെടെ കല്ലുംപുറം സെന്ററിലാണ് അപകടം. കൊല്ലത്തുനിന്നും കോഴിക്കോട്ടേക്ക് കുടുംബവുമായി പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന അക്ഷയ് (38)ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പെരുമ്പിലാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടറോഡിൽ നിന്നും വന്നിരുന്ന സ്‌കൂട്ടറിനു മേൽ കാർ ഇടിക്കുകയും ബാബു റോഡിൽ തലയിടിച്ചു വീഴുകയുകയുമായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ പരിക്കുമൂലം സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. കാർ സമീപത്തു നിർത്തിയിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു സ്ക്കൂട്ടറിലും ഇടിച്ചാണ് നിന്നത്. ബാബുവിൻ്റെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു സ്ക്കൂട്ടറിലും ഇടിച്ചിരുന്നു. ബാബു പെയിൻ്റിങ് തൊഴിലാളിയാണ്.ഭാര്യ: പ്രീതി. മക്കൾ: സ്റ്റെബിൻ, ജബിൻ.



