Wednesday, November 12, 2025
HomeKeralaഅർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം:തയ്യാറെടുപ്പുകൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്തു
spot_img

അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം:തയ്യാറെടുപ്പുകൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്തു

തിരുവനന്തപുരം:അർജൻ്റീന ഫുട്ബോൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു. പാർക്കിങ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്ക്‌കരണം തുടങ്ങിയ ക്രമീകരണം ഏർപ്പാടാക്കും.

വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐ എ എസ് ഓഫീസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ ജില്ലാ കലക്‌ടർക്കാരിയിരിക്കും ഏകോപന ചുമതല.മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു‌റഹ്മാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments