Tuesday, February 17, 2026
HomeThrissur Newsഅശാസ്ത്രീയ മാലിന്യ സംസ്‌കരണം ദേശീയപാത നിർമാണ കമ്പനിക്ക് അര ലക്ഷം രൂപ പിഴ
spot_img

അശാസ്ത്രീയ മാലിന്യ സംസ്‌കരണം ദേശീയപാത നിർമാണ കമ്പനിക്ക് അര ലക്ഷം രൂപ പിഴ

കൊടകര:ദേശീയപാത നിർമാണ കമ്പനിയുടെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം നടത്തിയതിന് ജില്ലാ എൻഫോഴ്സസ്മെൻ്റ് സ്ക്വാഡ് 50,000 രൂപ പിഴ ചുമത്തി. കൊടകര പെരിങ്ങാംകുളത്ത് തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ജൈവ മാലിന്യങ്ങൾ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞ നിലയിലും ദ്രവമാലിന്യം പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും സ്ക‌്വാഡ് കണ്ടെത്തി. പൊതു ശുചിത്വമില്ലായ്‌മയും പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അമ്പതിനായിരം രൂപ പിഴ ചുമത്തി കരാർ കമ്പനി മാനേജർക്ക് നോട്ടീസ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ബാർ ഹോട്ടലുകൾ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. ഇവിടങ്ങളിലും അശാസ്ത്രീയ മാലിന്യ സംസ്ക്‌കരണവും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. വീഴ്ച്‌ചവരുത്തിയ സ്ഥാപനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തി. ജില്ലാ സ്ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, അംഗങ്ങളായ പി എസ് രശ്മി, കൊടകര പഞ്ചായത്ത് അസി. സെക്രട്ടറി എം എ സുനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിധിൻ ദേവസി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments