തൃശൂർ:ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ അവാർഡുദാനം നിർവഹിക്കാൻ ഡോക്ടർ ശശി തരൂർ എം.പി. എത്തി. ആറു പതിറ്റാണ്ടുക്കാലം ജൂബിലിയിൽ സേവനം അനുഷ്‌ഠിച്ച ഡോക്‌ടര്‌ർ എഡൻവാലയുടെ സ്മരണാർഥമായിരുന്നു അവാർഡു സമ്മാനിച്ചത്.
എഴുപത്തിരണ്ടു വർഷം പഴക്കമുണ്ട് ജൂബിലി മിഷൻ മെഡിക്കൽ കോളജിന്. മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്‌ധനായി അറുപതു വർഷം ജോലി ചെയ് ഡോക്ടറാണ് എഡൻവാല. അദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ദേശീയതലത്തിൽ നൽകുന്ന ഹെൽത്ത് കെയർ അവാർഡ് ആണിത്. ഒഡീഷയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അജിത് റൊണാൾഡ് ഗുരുബച്ചൻ സിങ്ങാണ് ബഹുമതിക്ക് അർഹനായത്. പാവപ്പെട്ടവർക്കു വൈദ്യസഹായം നൽകുന്നത് പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ഡോക്‌ടർ ശശി തരൂർ എം.പി. പുരസ്കാരം സമ്മാനിച്ചു.


