Wednesday, February 11, 2026
HomeBREAKING NEWSകൂട്ട ആത്മഹത്യാശ്രമം; അമ്മയ്ക്കും സഹോദരിക്കും പിന്നാലെ കുഞ്ഞും മരിച്ചു
spot_img

കൂട്ട ആത്മഹത്യാശ്രമം; അമ്മയ്ക്കും സഹോദരിക്കും പിന്നാലെ കുഞ്ഞും മരിച്ചു

ചേലക്കര:കൂട്ടആത്മഹത്യാ ശ്രമത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് പ്രദീപിന്റെ മകൻ അക്ഷയ് (നാല്) ആണ് വ്യാഴം രാത്രി മരിച്ചത്. അമ്മ ഷൈലജ (34), സഹോദരി അണിമ (ആറ്) എന്നിവർ നേരത്തെ മരിച്ചിരുന്നു. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്‌ച മുമ്പാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. ഇതാണ് കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ചതായാണ് പ്രാഥമിക വിവരം. അക്ഷയ് ചേലക്കര സിജിഇഎം സ്‌കൂളിലെ പ്രീ സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്. സംസ്കാരം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments