ചേലക്കര:കൂട്ടആത്മഹത്യ ശ്രമത്തിനെ തുടർന്ന് മരിച്ച ബാലികയ്ക്ക് പിന്നാലെ അമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ ഷൈലജ(34) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. സംസ്ക്കാരം നടത്തി. മകൾ അണിമ (6) ചൊവ്വാഴ്ച മരിച്ചിരുന്നു. സഹോദരൻ അക്ഷയ് (4) ചികിത്സയിലാണ്. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്‌ച മുമ്പ് മരിച്ചിരുന്നു. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു കുടുംബം. ഇതാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതാണ് നിഗമനം. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ചുവെന്നാണ് പ്രാഥമിക വിവരം. അണിമ ചേലക്കര സിജിഇഎം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. അക്ഷയ് എൽകെജിയിലുമാണ്.


