തൃശൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ ഒന്നാം സ്ഥാനം തൃശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള 360 കെ.എൽ.ഡി എസ്.ടി.പി പ്ലാന്റിന്. 100 മുതൽ 250 കിടക്കകൾഉള്ള ആശുപത്രികളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.കോർപ്പറേഷൻ ജനറൽ ആശുപത്രിയിലെ മലിന ജലം പൈപ്പ് വഴി പ്ലാൻ്റിലെത്തിച്ച് ട്രീറ്റ് ചെയ്ത് ആശുപത്രിയിലെ തന്നെ ശുചിമുറി ഫ്ലഷുകളിലും ഗാർഡനിങ്ങിനും പുനരുപയോഗം നടത്തുന്നതാണ് പദ്ധതി. പ്ലാന്റിന്റെ്റെ സമർപ്പണ വേദിയിൽ സം സ്ഥാനത്തിലെ തന്നെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മാതൃകാപരമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്ലാന്റിന് സമീപത്തിരുന്ന് ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ് മന്ത്രി തിരികെ പോയത്. പ്ലാന്റിന്റെ സമീപത്തു മലിന ജലം ട്രീറ്റ് ചെയ്യുന്നതിന്റെ ഒരുതരത്തിലുള്ള മാലിന്യമോ ദുർഗന്ധമോ ഇല്ല എന്നതാണ് ഈ പ്ലാൻ്റിൻ്റെ പ്രത്യേകത. 27ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അ വാർഡുകൾ വിതരണം ചെയ്യുക. സാമൂഹ്യ പ്രതി ബദ്ധതയോടെ നടപ്പാക്കിയ പൊതുജന ഉപകാര പ്രദമായ പദ്ധതിക്കാണ് അവാർഡ് ലഭ്യമായത് . അവാർഡ് തൃശൂരിനായി സമർപ്പിക്കുന്നുവെന്ന് മേയർ എം. കെ വർഗീസ് അറിയിച്ചു.


