Wednesday, February 11, 2026
HomeThrissur Newsഅമ്പലപ്പാറ ഡാം സൈറ്റിന് സമീപം റോഡിലേക്ക് മരം മുറിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച് കബാലി
spot_img

അമ്പലപ്പാറ ഡാം സൈറ്റിന് സമീപം റോഡിലേക്ക് മരം മുറിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച് കബാലി

ചാലക്കുടി:കാട്ടുകൊമ്പൻ കബാലി വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ബുധൻ രാവിലെ ഒന്പതോടെയാണ് ഷോളയാർ അമ്പലപ്പാറ ഡാം സൈറ്റിന് സമീപം റോഡിൽ നിലയുറപ്പിച്ചത്. മരം റോഡിലേക്ക് മറിച്ചിട്ടു. ഷോളയാർ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വനത്തിലേക്ക് ഓടിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും റോഡിൽ നിന്ന് മാറിയില്ല. രണ്ട് മണിക്കൂറോളം കെഎസ്ആർടിസി, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾ റോഡിൽ കിടന്നു. ഒരാഴ്‌ച മുമ്പും കബാലി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങളുള്ളതായും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments