Wednesday, February 11, 2026
HomeBREAKING NEWSകൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തതിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി
spot_img

കൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തതിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

തൃശ്ശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സദസിൽ പങ്കെടുക്കവെ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുള്ളിലെ കലുങ്ക് സദസിൽ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്ന് സുരേഷ് ഗോപി പറഞ്ഞു.കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിൻ്റെ തീപ്പന്തം കെടുത്താൻ ശ്രമം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കുറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അധികാരപരിധിയിൽ വച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചുവേലായുധൻ്റെ നിവേദനം മടക്കിയ സംഭവത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൊടുങ്ങല്ലൂർ തന്റെ മണ്ഡലത്തിൽ പെട്ടതല്ലെന്നും തന്റെ അധികാര പരിധിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ആ ചേട്ടന് ഒരു വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും. ആ പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും.’ കൊച്ചുവേലായുധന് വീട് വച്ച് നൽകാമെന്ന സിപിഐഎം വാഗ്ദാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.

അവിടെയും ഇവിടെയും തെന്നി തെറിച്ച് നിൽക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി തടയാൻ ശ്രമിക്കേണ്ട എന്നും 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. ചില സിനിമകൾ നൂറു ദിവസം ഓടിയിട്ടുണ്ടെങ്കിൽ അതാണ് ജനങ്ങൾക്ക് താല്പര്യം.’ സുരേഷ് ഗോപി പറഞ്ഞു.

കലുങ്ക് സംവാദം സൗഹൃദ വേദിയാണെന്നും എതിർക്കുന്നവർക്കെല്ലാം ഇനി ഇത് ഒരു തീവ്ര ശക്തിയായി മാറുമെന്നും സുരേഷ് ഗോപി. ഇതൊരു താക്കീത് അല്ലെന്നും അറിയിപ്പാണെന്നും പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments