കയ്‌പമംഗലം:മദ്യം കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ പെരിഞ്ഞനം കോവിലകം തോട്ടുങ്ങൽ വീട്ടിൽ സുജിത്തി(31) നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച വൈകിട്ട് 6.30 ഓടെ പെരിഞ്ഞനം കോവിലകം തറയിൽ ചന്ദ്രൻ (62) എന്നയാളോട് മദ്യം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ അസഭ്യം പറയുകയും തടഞ്ഞ് നിറുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു നഷ്ടപ്പെട്ട കണ്ണട നോക്കാൻ ചെന്ന ചന്ദ്രന്റെ കൊച്ചുമകളെ അസഭ്യം പറഞ്ഞ സംഭവത്തിൽ കയ്‌പമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് പ്രതിയെ കോടതിയിൽ ഹാജരാക്കും. കയ്‌പമംഗലം, മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി പതിനാറ് ക്രമിനൽക്കേസിലെ പ്രതിയാണ് സുജിത്ത് കയ്‌പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച് ആർ ബിജു, എസ്.ഐ ടി അഭിലാഷ്. ജിഎസ്‌സിപിമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.


