തൃശൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസും ഡാൻസാഫും സംയുക്തമായി നട ത്തിയ വാഹന പരിശോധനയിൽ ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായി. ഒഡിഷ സ്വദേശി ഹേമന്ത് കുമാർ (24), ഇരിങ്ങാലക്കുട വരന്തരപ്പിള്ളി സ്വദേശിനി കൃഷ്‌ണപ്രിയ (23), കോതമംഗ ലം സ്വദേശി സെബിൻ എൽറോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കിലോഗ്രാം കഞ്ചാവും 40 ഗ്രാം എം.ഡി.എം.എയുമാണ് ഇവരിൽനിന്ന് പിടി കൂടിയത്.
തൃശ്ശൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ നിർദേശപ്രകാരം അസിസ്റ്റൻറ് എക്സൈസ് കമീഷണറു ടെ മേൽനോട്ടത്തിൽ വാണിയംപാറക്ക് സമീപം നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടു ങ്ങിയത്. ഒഡിഷ സ്വദേശി ഹേമന്ത് കുമാറിനെ ഒന്നര കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘമാ ണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട താലൂക്കിൽ വരന്തരപ്പള്ളി വില്ലേജിൽ ചെറിയമ്പാടത്ത് വിട്ടിൽ കൃഷ്‌ണപ്രിയ, കോതമംഗ ലം താലൂക്കിൽ പോളകുടിയിൽ വീട്ടിൽ സെബിൻ എൽദോസ് എന്നിവരെ 40 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് ഡാൻസാഫ് സംഘമാണ് പിടികൂടിയത്.തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ പ്രമോദ്.എസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ തൃശൂർ എക്സൈസ് സർക്കിൾ സംഘം എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, തൃശൂർ എക്സൈസ് റേഞ്ച് ഓഫിസ്, എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പൊലീസ് ഡാൻസാഫ് എന്നീ വിഭാഗങ്ങൾ പങ്കെടുത്തു.
അമ്പതിലധികം വാഹനങ്ങൾ പരിശോധിച്ചു എക്സൈസ് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, കെ. കെ സുധീർ, സുദർശനകുമാർ, എ.ബി. പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ പി ദാമചന്ദ്രൻ, എൻ. ആർ. രാജു വി.എം. ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇർഷാദ്, അരു ൺകുമാർ, അനൂപ് ദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ദുർഗ, നിവ്യ എന്നിവരും പരി ശാധനാ സംഘത്തിലുണ്ടായിരുന്നു.


