Wednesday, February 11, 2026
HomeKeralaരാഹുലിനെ പാലക്കാട് എത്തിക്കാന്‍ ഷാഫിയുടെ നീക്കം
spot_img

രാഹുലിനെ പാലക്കാട് എത്തിക്കാന്‍ ഷാഫിയുടെ നീക്കം

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് വീണ്ടുമെത്തിക്കാന്‍ രഹസ്യയോഗം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആണ് രഹസ്യയോഗം ചേര്‍ന്നത്.

ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും നഗരസഭ പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനാല്‍ കോണ്‍ഗ്രസ് പരിപാടികളിലും രാഹുലിന് ഇടമുണ്ടാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments