Saturday, February 21, 2026
HomeThrissur Newsഎക്‌സൈസ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയില്‍
spot_img

എക്‌സൈസ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയില്‍

തൃശ്ശൂർ :മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് 33,000 രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടില്‍ ഷിജിലാലിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ എറണാംകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 33,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൊടുങ്ങല്ലൂര്‍ കീത്തോളിയിലുള്ള എക്‌സൈസ് ഓഫിസിലെ എക്‌സൈസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരി കീത്തോളിയിൽ കഞ്ഞിക്കട നടത്തുകയാണ്. ഷിജിലാൽ പരാതിക്കാരിയുടെ കഞ്ഞിക്കടയിൽ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോവുകയും എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്‌തിരുന്നു. കടയിലെ ആവശ്യത്തിനായി പഴയ ഒരു ഫോൺ വാങ്ങുന്ന കാര്യം ഷിജിലാലിനോട് പറഞ്ഞപ്പോൾ സഹോദരന് എറണാംകുളത്ത് മൊബൈൽ ഷോപ്പ് ഉണ്ടെന്നും അവിടെനിന്ന് തവണ വ്യവസ്ഥയിൽ പണം അടക്കുന്ന രീതിയിൽ ഫോൺ വാങ്ങി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടർന്ന് പരാതിക്കാരിയിൽനിന്ന് ഓഗസ്റ്റ് 14ന് ആദ്യ തവണയായ 2000 രൂപ വാങ്ങിക്കൊണ്ട് പോയി. ഓഗസ്റ്റ് 16ന് രാവിലെ വീണ്ടും കഞ്ഞിക്കടയിൽ വന്ന് ഫോൺ വൈകീട്ട് എത്തിക്കാമെന്നും അത്യാവശ്യമായി 1000 രൂപ നൽകുവാനും ഷിജിലാൽ ആവശ്യപ്പെട്ടു. കടയിൽ തിരക്ക് ഉള്ളതിനാലും അപ്പോൾ കൈ വശം 1000 രൂപ ഇല്ലാത്തതിനാലും ഷിജിലാലിനെ വിശ്വസിച്ച് പരാതിക്കാരി എടിഎം കാർഡ് കൈമാറുകയായിരുന്നു.

തുടർന്ന് 1200 രൂപ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിക്ക് എടിഎം കാർഡ് തിരികെ നൽകി. വൈകീട്ട് മൂന്നു മണിയോടെ ഷിജിലാൽ വീണ്ടും പരാതിക്കാരിയുടെ അടുത്തേക്ക് വന്ന് പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചിട്ടുണ്ടെന്നും അത് എടുത്ത് നൽകിയാൽ രാവിലെ വാങ്ങിയ പണം തിരികെ നൽകാമെന്നും പറഞ്ഞു. പരാതിക്കാരി അത്യാവശ്യമായി കൊടുങ്ങല്ലൂരിലേക്ക് പോവാൻ നിൽക്കുകയായിരുന്നതിനാൽ വീണ്ടും എടിഎം കാർഡ് ഷിജിലാലിന് കൈമാറിയ ശേഷം കൊടുങ്ങല്ലൂരിലേക്ക് പോയി.

ഷിജിലാലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് ഗൂഗിൽ പേയിൽ ബാലൻസ് നോക്കാൻ പറഞ്ഞപ്പോഴാണ് 31000 രൂപ നഷ്ട‌പ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പ്രതിയെ വിളിച്ചപ്പോൾ രാത്രി ഒമ്പതിന് പണം തിരികെ നൽകാമെന്ന് പറയുകയും, തുടർന്ന് ഒമ്പതിന് വിളിച്ചപ്പോൾ പ്രതിയുടെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി

ഷിജിലാലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് ഗൂഗിൽ പേയിൽ ബാലൻസ് നോക്കാൻ പറഞ്ഞപ്പോഴാണ് 31000 രൂപ നഷ്ട‌പ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പ്രതിയെ വിളിച്ചപ്പോൾ രാത്രി ഒമ്പതിന് പണം തിരികെ നൽകാമെന്ന് പറയുകയും, തുടർന്ന് ഒമ്പതിന് വിളിച്ചപ്പോൾ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഷിജിലാൽ പുനലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ ജി സജിൽ, പി എഫ് തോമസ്, ടി ജി സാബു, സിപിഒമാരായ ധനേഷ്, വിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments