പുതുക്കാട്: കാണാതായ വയോധികൻ്റെ മൃതദേഹം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കൂർ കണ്ണമ്പുഴ തോമസിനെ(75)യാണ് പാലക്കാട് അഗളി മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ സമീപത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിറകു ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംസ്‌കാരം നടത്തി.ജൂലൈ 31ന് തൃശൂർ പുത്തൻപള്ളിയിലേക്ക് പോവുകയാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ തോമസിനെ പിന്നീട് കാണാതാവുകയായിരുന്നു. ഒന്നിന് തോമസിന്റെ മകൾ അൽഫോൺസയുടെ പരാതിയിൽ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. ചെങ്ങാലൂർ സ്നേഹപുരത്തുള്ള അൽഫോൺസയുടെ വീട്ടിലായിരുന്നു തോമസ് താമസിച്ചിരുന്നത്. ഭാര്യ: അമ്മിണി. മറ്റുമക്കൾ: ഷിജു, ബിജോയ്. മരുമക്കൾ: ലിന്റി, ഷെമി, ഷാജു.


