ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ്‌വേയിൽ കുളി-ക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളും മരി-ച്ചു. പാലക്കാട് ചിറ്റൂർ പുഴയിൽ മുങ്ങിമരിച്ച കോയമ്പ ത്തൂർ രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ് വേലി സ്വദേശി അരുൺകുമാർ എന്നിവരുടെ മൃതദേഹങ്ങ-ളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ച-വരുടെ എണ്ണം രണ്ടായി.ഇന്ന് ഉച്ചയോടെയാണ് കോയ-മ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്തുപേരടങ്ങുന്ന സംഘം ചിറ്റൂർ ഷൺമുഖം കോസ്-വേയിൽ കുളിക്കാനെത്തിയത്. ഇതിനിടെയാണ് അരുൺകുമാറിനെയും ശ്രീഗൗതമിനെയും ഒഴുക്കിൽ-പ്പെട്ട് കാണാതാവുകയായിരുന്നു.ചിറ്റൂർ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആദ്യം ശ്രീഗൗ-തത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻതന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നട-ത്തിയ തിരച്ചിലിലാണ് അരുൺകുമാറിൻ്റെ മൃതദേഹം ഒാവുചാലിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.


