Wednesday, February 11, 2026
HomeThrissur Newsസുരേഷ് ഗോപിയുടെ വീട്ടിൽ 11 വോട്ട്: ഡിസിസി
spot_img

സുരേഷ് ഗോപിയുടെ വീട്ടിൽ 11 വോട്ട്: ഡിസിസി

തൃശൂർ : സുരേഷ് ഗോപി താമസിച്ചിരുന്നനെട്ടിശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ബിജെപി ചേർത്തിരുന്നതായി ഡിസിസി പ്രസിഡൻ്റ്* ജോസഫ് ടാജറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടാണ് ചേർത്തത്.സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപ്പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് വോട്ട് ചേർക്കുകയായിരുന്നു. 65,000 ത്തോളം വോട്ട് ചേർത്തെന്നാണ് ബിജെപി അവകാശപ്പെട്ടത്.10 ഫ്ലാറ്റിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments