ചാലക്കുടി:വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. അതിരപ്പിള്ളി റോഡിൽ ചിക്ലായിൽ ശനി രാവിലെ ഏഴോടെയായിരുന്നു സംഭവം. വിനോദയാത്രക്കെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറിന് നേരെയായിരുന്നു ആക്രമണം. റോഡിന് കുറുകെ കാട്ടാന ഓടുന്നത് കണ്ട് കാറ് നിർത്തിയപ്പോൾ പിന്നിൽ നിന്ന് മറ്റൊരാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വലതുവശത്തെ പിൻഭാഗത്തെ ഡോറിന്റെ ചില്ല് തകർന്നു. നാട്ടുകാർ ബഹളം വച്ചതോടെ ആന കാട്ടിലേക്ക് കയറി പോയി.


