Wednesday, February 11, 2026
HomeThrissur Newsമാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ
spot_img

മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ

തൃശൂര്‍: മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുല്ലൂര്‍ തുറവന്‍കാട് സ്വദേശി തേക്കൂട്ട് വീട്ടില്‍ സനീഷ് (38), പുല്ലൂര്‍ തുറവന്‍കാട് സ്വദേശി മരോട്ടിച്ചോട്ടില്‍ വീട്ടില്‍ അഭിത്ത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 29ന് രാത്രി പുല്ലൂര്‍ വില്ലേജ് ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടില്‍ അനിത് കുമാറിനെ (50) ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അനിത് കുമാര്‍ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ പ്രതികളായ സനീഷും അഭിത്തും അനിത് കുമാറിനെ അന്വേഷിച്ച് തുറവന്‍കാടുള്ള വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറി ചെന്നിരുന്നു.അനിത് കുമാറിന്റെ അമ്മയോട് ചോദിച്ചപ്പോള്‍ വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയോട് അവനെ കിട്ടിയാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗത്തിന് സമീപം വച്ചാണ് പ്രതികള്‍ അനിത് കുമാറിനെ അടിച്ചും ഇടിച്ചും ചവിട്ടിയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ അനിത് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments