താരസംഘടനയായ എ എം എം എ യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാകും. ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.


