Wednesday, February 11, 2026
HomeEntertainmentഇങ്ങനെയൊരു ചിന്താ​ഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത്, അമ്മ തിരഞ്ഞെടുപ്പിൽ നടി ഉഷ ഹസീന
spot_img

ഇങ്ങനെയൊരു ചിന്താ​ഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത്, അമ്മ തിരഞ്ഞെടുപ്പിൽ നടി ഉഷ ഹസീന

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞയാളാണ് ശ്വേത മേനോൻ എന്നും ആ ചിന്താ​ഗതി ഉള്ള ആളാണോ അമ്മയെ നയിക്കേണ്ടതെന്നും നടി ഉഷ ഹസീന. അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബാബു രാജിനെയും നടി അനുകൂലിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.

“വ്യക്തിപരമായി ശ്വേതയോട് എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോൾ ശ്വേത പറഞ്ഞ രണ്ട് കാര്യങ്ങൾ എനിക്കൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്തതാണ്. അത് അമ്മയിലെ അം​ഗങ്ങളും അറിയട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നാണ് ശ്വേത എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം പറഞ്ഞത്, മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കിൽ ഈ സംഘടന നിലനിൽക്കില്ല. അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബു കൂടി ഇതിന്റെ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ ഓ​ഗസ്റ്റ് 16 ന് ഈ സംഘടന ഉണ്ടാവുകയില്ല

അതെനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. ഇങ്ങനെയൊരു ചിന്താ​ഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അം​ഗങ്ങൾ എല്ലാവരും കൂടി ആലോചിക്കട്ടെ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരൻ ആണ്. 19 കൊല്ലം ഇന്നസെന്റ് ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ആളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments