Thursday, February 12, 2026
HomeThrissur Newsവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, ബസ് ഡ്രൈവർ അറസ്റ്റിൽ
spot_img

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരി സ്ഥിരമായി ജോലിയ്ക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിൽ ആണ്. ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. പിന്നാലെ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുക ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments