പുഴയ്ക്കൽ:തൃശൂർ –കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് നൈൽ ആശുപത്രിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കോട്ടോർ സ്വദേശികളായിരുന്ന ദമ്പതികൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന ലോറിയുടെ സൈഡിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകരുകയും എയർ ബാഗ് പൊട്ടുകയും ചെയ്‌തു.


