Wednesday, February 11, 2026
HomeThrissur Newsകാർ തടഞ്ഞ് ആക്രമണം; പ്രതി പിടിയിൽ
spot_img

കാർ തടഞ്ഞ് ആക്രമണം; പ്രതി പിടിയിൽ

വെള്ളിക്കുളങ്ങര: കോടാലി ആശുപത്രിക്ക് സമീപം കാർ തടഞ്ഞ് യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധൻ രാത്രി 11.45 ന് ആയിരുന്നു സംഭവം.

വെള്ളിക്കുളങ്ങര ചെമ്പൂച്ചിറ തറയിൽ വീട്ടിൽ അഭിനന്ദ് (27) നെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനും അഭിനന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ൽ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം നാടുകടത്തലിന് വിധേയനാക്കിയിട്ടുള്ളയാളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments