Thursday, April 30, 2026
HomeThrissur Newsഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
spot_img

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

പുതുക്കാട്: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ആമ്പല്ലൂർ അളഗപ്പ നഗർ വെള്ളയത്ത് വീട്ടിൽ വിഷ്ണു‌ നാരായണൻ (27) ആണ് 9.16 ഗ്രാം ഹാഷിഷ് ഓയിലുമായി വ്യാഴാഴ്‌ച പകൽ പിടിയിലായത്. എരിപ്പോട് ശക്തി ഓട്ടുകമ്പനിക്ക് സമീപം സ്കൂ‌ൾ വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായാണ് ഇയാൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മയക്ക് മരുന്ന് ഉപയോഗിച്ച കേസിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ എം മഹേന്ദ്ര സിംഹൻ, എസ്ഐ എൻ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments