തൃശൂർ: ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പെർഫ്യൂഷനിസ്റ്റിൻ്റെ കാര്യക്ഷമതയിൽ ആശങ്ക പ്രകടിപ്പിച്ച ഡോക്ടർ അഷ്റഫ് ഉസ്മാനെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഉത്തരവിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ഡോക്ടർ അഷ്‌റഫ് ഉസ്‌മാൻ പ്രതികരിച്ചു.
ഒന്നരമാസമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് പരാതി ഉന്നയിച്ച കാർഡിയോ വാസ്‌കുലർ ആൻഡ് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ. അഷ്റഫ് ഉസ്‌മാനെ സ്ഥലം മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്.


