Wednesday, March 4, 2026
HomeThrissur Newsഗോവയിലേക്ക് പോയ തൃശ്ശൂർ സ്വദേശി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു
spot_img

ഗോവയിലേക്ക് പോയ തൃശ്ശൂർ സ്വദേശി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

മറ്റത്തൂർ (തൃശ്ശൂർ): ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശ്ശൂർ സ്വദേശിയെ തീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ. കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെ(56)യാണ് കർണാടകയിലെ കാർവാറിൽ തീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ബേബി.

ഗോവയിൽ ഇറങ്ങാറായ സമയത്ത് ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കൾ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തത് റെയിൽവേ പോലീസ് ആയിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്മ‌ിൻ കുവൈത്തിൽ നഴ്സാണ്. മക്കൾ എൽറോയ്, എറിക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments