Saturday, December 13, 2025
HomeEntertainment‘എനിക്ക് 35 വയസ്സായി; ഞാനിപ്പോള്‍ സിംഗിള്‍ അല്ല’; തുറന്നുപറഞ്ഞ് വിജയ് ദേവരകൊണ്ട
spot_img

‘എനിക്ക് 35 വയസ്സായി; ഞാനിപ്പോള്‍ സിംഗിള്‍ അല്ല’; തുറന്നുപറഞ്ഞ് വിജയ് ദേവരകൊണ്ട

നടൻ വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് ജീവൻ വച്ചിട്ട് നാളുകളേറെയായി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഇരുവരും അകലം പാലിക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ വിജയ് ദേവരകൊണ്ടയെയും രശ്‌മികയെയും സംബന്ധിച്ച വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ നോക്കിക്കാണാറുള്ളത്.

വ്യക്തിജീവിതത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാൻ താൽപര്യമില്ലാത്തയാളാണ് വിജയ് ദേവരകൊണ്ട്. എന്നാലിപ്പോൾ താൻ സിംഗിളല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ജൂലൈ 31ന് വിജയ്‌യുടെ ‘കിങ്‌ഡം’ എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

എനിക്ക് 35 വയസ്സായി. ഞാനിപ്പോൾ സിംഗിൾ അല്ല. എന്റെ വ്യക്‌തിപരമായ കാര്യങ്ങൾ പൊതുഇടങ്ങളിൽ പറയാൻ താൽപര്യമില്ല എൻ്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെയിരിക്കണം എന്നാണ് ആഗ്രഹം. പലപ്പോഴും അത് സാധ്യമാകാറില്ല. എനിക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും ബഹുമാനത്തിനും ഒരുപാട് നന്ദിയുണ്ട്. അതെല്ലാം എനിക്കുള്ളതാണോ അതോ ഞാൻ അഭിനയിച്ച ചിത്രങ്ങളെ മുൻനിർത്തി നൽകുന്നതാണോ എന്ന് സംശയിച്ചിട്ടുണ്ട്, ഇതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്’ – താരം പറയുന്നു.

എന്റെ ഭൂതകാലത്തെയോർത്ത് ഞാൻ വിഷമിക്കാറില്ല. കാരണം ഓരോ നല്ല കാര്യത്തിൽ നിന്നും മോശം കാര്യത്തിൽ നിന്നും ഞാൻ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. അതിൻ്റെയൊക്കെ ആകെത്തുകയാണ് ഇന്ന് കാണുന്ന ഞാൻ’ – വിജയ് അഭിമുഖത്തിൽ പറഞ്ഞു സിംഗിൾ അല്ലെന്ന് സമ്മതിച്ചെങ്കിലും ആരാണ് പ്രണയിനി എന്ന് വിജയ് വ്യക്തമാക്കിയില്ല. ഇതോടെ ‘അത് രശ്‌മികയാണെന്ന് എല്ലാവർക്കുമറിയാം’ എന്ന കമൻ്റുകളാണ് അഭിമുഖത്തിനു താഴെ വന്നുനിറയുന്നത്.

2023ലാണ് വിജയും രശ്‌മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും എയർപോർട്ടിലും റസ്‌റ്ററൻ്റിലുമൊക്കെ ഒന്നിച്ചെത്തിയത് പാപ്പരാസികളുടെ കണ്ണിൽപ്പെട്ടതോടെയായിരുന്നു ഇത്. ഇരുവരും ഒന്നിച്ച് മാലദ്വീപിൽ അവധിയാഘോഷിച്ച ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ശ്രീലങ്കയിലും ഒമാനിലുമൊക്കെ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അവാർഡ് നിശയിൽവച്ച് അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്ന് രശ്മ‌ിക പറയുകയും കൂടി ചെയ്ത‌തോടെ ജീവിതത്തിൽ ഇരുവരും ജോഡികളാണെന്ന് ആരാധകരും ഉറപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments