Thursday, July 17, 2025
HomeBREAKING NEWS'പഴയ കെട്ടിടങ്ങള്‍ പൊളിക്കണം'; തൃശ്ശൂര്‍ മേയര്‍ ഉടമകള്‍ക്ക് നോട്ടീസ്...
spot_img

‘പഴയ കെട്ടിടങ്ങള്‍ പൊളിക്കണം’; തൃശ്ശൂര്‍ മേയര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി

തൃശ്ശൂര്‍:പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്. കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നഗരത്തിലെ 140ലധികം കെട്ടിടങ്ങളാണ് ബലക്ഷയം ഉള്ളതായി കണ്ടെത്തി പൊളിച്ചുമാറ്റാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.

നേരത്തെ തന്നെ തൃശൂര്‍ നഗരത്തിലെ പൊളിഞ്ഞ അഞ്ചു കെട്ടിടങ്ങള്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ പൊളിച്ചുമാറ്റാത്ത രണ്ടോളം കെട്ടിടങ്ങള്‍ കഴിഞ്ഞ മാസം പൊളിഞ്ഞുവീണിരുന്നു.

ഇത്തരം അപകട സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധവുമായി കോര്‍പ്പറേഷനെതിരെ രംഗത്ത് എത്തിയിരുന്നു. കോട്ടയത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉടമകളോട് എല്ലാ പഴക്കം ചെന്ന കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള നോട്ടിസ് നല്‍കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments