Wednesday, February 11, 2026
HomeKeralaസംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
spot_img

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത് .

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വഹിക്കുന്ന പദവിയായ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസർ സ്ഥാനത്ത് നിന്നും അടിയന്തരമായി റിലീവ് ചെയ്താണ് കേരളത്തിൽ ഇന്ന് പുലർച്ചെ എത്തിയത്.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments