ഗുരുവായൂർ: 40 ഗ്രാം എം.ഡി.എം.എയുമായി
യുവാവ് അറസ്റ്റിൽ. തൊഴിയൂർ സ്വദേശി പൊട്ടത്തയിൽ മുബഷീറിനെയാണ് (25) ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസി. എക്സൈസ് ഇൻസ്പെക്ടർ രാമകൃ ഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ ബാഷ്പജൻ, ടി.ആർ. സുനിൽ, അബ്ദുൽ റഫീഖ് എന്നിവരും മുബഷീറിനെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


