Wednesday, February 11, 2026
HomeThrissur Newsകുറുനരി ആക്രമണം;3 പേർക്ക്‌ കൂടി കടിയേറ്റു
spot_img

കുറുനരി ആക്രമണം;3 പേർക്ക്‌ കൂടി കടിയേറ്റു

ചാവക്കാട്:തെക്കൻ പാലയൂരിൽ കുറുനരിയുടെ ആക്രമണം തുടരുന്നു. ശനിയാഴ്ച മൂന്ന് പേരെ കുറുനരി കടിച്ചു കടിയേറ്റ പശു ചത്തു. തെക്കൻ പാലയൂർ പതിമൂന്നാം വാർഡ് മുരായ്ക്കൽ നിർമല (56), കവര വീട്ടിൽ വാസു(65) വന്നേരി വീട്ടിൽ ലളിത (73) എന്നിവർക്കാണ് കുടിയേറ്റത്. കഴിഞ്ഞ ദിവസം കുരുനരിയുടെ കടിയേറ്റ തെക്കഞ്ചേരി കോമളത്ത് വീട്ടിൽ അസാറിൻ്റെ പശുവാണ് ചത്തത് കടയിലേക്ക് പോകുകയായിരുന്ന നിർമലയ്ക്കും ലളിതയ്ക്കും തെക്കൻ പാലയൂർ ജയന്തി’ റോഡിൽ വച്ചാണ് കടിയേറ്റത്. ഇരുവരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാസുവിനെ ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു വെള്ളിയാഴ്‌ച തെക്കഞ്ചേരിയിൽ കുറുനരി മൂന്ന് പേരെ കടിക്കുകയും ഒരാൾക്ക് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേൽക്കുകയും ചെയ്തിരുന്നു ഇവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കുറുനരിയുടെ ആക്രമണം നേരിട്ടവരെ എൻ ഒ അക്‌ബർ എംഎൽഎയും, നഗരസഭാ ചെയർപേഴ്സ‌ൺ ഷിജ പ്രശാന്തും ആശുപത്രിയിൽ സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments