ഇന്ന് ജൂൺ 21 – അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഇന്ത്യ ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സര്‍ക്കാര്‍ സംഘടിപ്പിച്ചത്.
ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനം ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. പതിവായി യോഗ ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
ഒന്ന്:പതിവായി യോഗ ചെയ്യുന്നത് ശരീരത്തിന് നല്ല വഴക്കം ലഭിക്കാന്‍ സഹായിക്കും.
രണ്ട്:പേശീബലം വർദ്ധിപ്പിക്കുന്നു, സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും സന്ധിവേദനയെ തടയാനും യോഗ പതിവാക്കുന്നത് നല്ലതാണ്.
മൂന്ന്:ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാല്‍ അമിതവണ്ണമുള്ളവര്‍ക്ക് പതിവായി യോഗ ശീലമാക്കാം.
നാല്:രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും യോഗ ചെയ്യുന്നത് നല്ലതാണ്.
അഞ്ച്:ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ഊര്‍ജം പകരാനും ഇവ സഹായിക്കും.
ആറ്:രക്തയോട്ടം മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.
ഏഴ്:പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്.
എട്ട്:സ്ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും ഓര്‍മ്മശക്തി കൂട്ടാനും ഏകാഗ്രത വര്‍ധിപ്പിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.
ഒമ്പത്:പതിവായി യോഗ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
