മാള:പ്രശസ്‌ത കഥകളി കലാകാരൻ പൊയ്യ കാട്ടുക്കാരൻ ശിവരാമൻ (82) അന്തരിച്ചു. പൊയ്യയിലെ കാട്ടുക്കാരൻ ചാന്തു സന്ദപ്പൻ മെമ്മോറിയൽ നാട്യസംഘത്തിൻ്റെ ആശാനായിരുന്നു. സമീപനാളുകൾവരെ അരങ്ങിൽ തിളങ്ങിയ ശിവരാമൻ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. കേരളത്തിൽ സവർണാന്തരീക്ഷത്തിലല്ലാതെ കുഡുംബി സമുദായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കഥകളി സംഘമാണിത്. 40 കഥകൾ മനഃപാഠമായിരുന്ന ശിവരാമൻ കഥകളി സംഗീതം, ചുട്ടി, കോപ്പ്, ചെണ്ട എന്നിവയിലും ചെണ്ട നിർമാണത്തിലും വിദഗ്‌ധനായിരുന്നു സംസ്‌കാരം നടത്തി. ഭാര്യ ഭാരതി. മക്കൾ: മല്ലിക, ബിന്ദു, രജനി, പ്രദീപ്, കാർത്തികേയൻ. മരുമക്കൾ: രവി, ശ്രീലത, പരേതരായ ദാസൻ,സുഭാഷ്, സിനി.