അതിരപ്പിള്ളി:വാൽപ്പാറയിൽ നാലര വയസ്സുകാരിയെ പുലി പിടിച്ചു. പച്ചമല എസ്റ്റേറ്റ്
പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകൾ റുസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നിൽക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം.
വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിരച്ചിലിൽ പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.