തലശേരി മാഹി പ്രദേശത്തേ ഗുണ്ടാ സ്ത്രീയായ റസീന വീണ്ടും പോലീസ് പിടിയിൽ. മുമ്പ് തലശേരി ഇല്ലിക്കുന്ന് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. അന്നും പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ച് ആടി ആടി എത്തി.. മുത്തപ്പൻ ദൈവത്തേ ഉമ്മവെക്കാൻ ശ്രമിച്ച റസീനയെയാണ് നാട്ടുകാർ പിടികൂടിയത്. അന്ന് ക്ഷേത്രത്തിൽ കയറി ബഹളം വയ്ക്കുകയും ഒടുവിൽ മുത്തപ്പനേ ചീത്ത വിളിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു
ഇപ്പോൾ സ്വന്തം കുടുംബത്തിൽ കയറി ഗുണ്ടായിസം കാണിച്ചതിനാണ് റസീന വീണ്ടും അറസ്റ്റിലും ജയിലിലും ആയിരിക്കുന്നത്.. അതും സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും സഹോദരിയുടെ മകളെയും അക്രമിച്ച കേസിൽ. റസീന ഇപ്പോൾ റിമാൻ്റിലാണ്. കഴിഞ്ഞ 17 ന് പുലർച്ചെ സഹോദരി റഫീനയും ഉമ്മയും താമസിക്കുന്ന വീട്ടിൽ എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെട്ടു. പണം നല്കാത്ത വിരോധത്തിൽ ഉമ്മയെയും സഹോദരിയുടെ 15 വയസ്സുള്ള മകളെയും അക്രമിച്ചു.
കൂടാതെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ജനൽ ഗ്ലാസ്സും തല്ലിതകർത്താണ് റസീന മടങ്ങിയത്. ഇത് പോലീസിൻ്റെ എഫ്.ഐ.ആർ ൽ വ്യക്തമാണ്. തുടർന്ന് സഹോദരിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് റസീനയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോലീസിനും നാട്ടുക്കാർക്കും സ്ഥിരം തലവേദനയായ റസീന കുറച്ച് കാലമായി പുറത്ത് ഉണ്ടായിരുന്നില്ല.