Thursday, July 17, 2025
HomeEntertainmentഅനീഷ് ഉപസാന വീണ്ടും വിവാഹം കഴിക്കുന്നു, വധു നടി തുഷാര
spot_img

അനീഷ് ഉപസാന വീണ്ടും വിവാഹം കഴിക്കുന്നു, വധു നടി തുഷാര

സംവിധായകൻ, സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ എന്നീ നിലകളിൽ തിളങ്ങിയ അനീഷ് ഉപാസന വീണ്ടും വിവാ​​ഹം കഴിക്കുന്നു. സീരിയൽ, വെബ് സീരിസ് താരം തുഷാരയാണ് വധു. നടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഖിയോടൊപ്പം എന്നാണ് അനീഷ് കുറിച്ചത്.

ഒപ്പം ഒരു ചുവന്ന ഹാർട്ട് ഇമോജിയും ലൈഫ്, പാട്നർ എന്നീ ഹാഷ്ടാ​ഗുകളും അനീഷ് ചേർത്തിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. തുഷാരയുമായി അനീഷിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹം നടി അഞ്ജലി നായരുമായിട്ടായിരുന്നു.

ആ ബന്ധത്തിൽ ഒരു മകളും ഇരുവർക്കുമുണ്ട്. തമിഴിൽ അടക്കം സജീവമായി അഭിനയിക്കുന്ന ബാലതാരം ആവണിയാണ് അനീഷ് ഉപാസനയുടെ മകൾ. അഞ്ജലിയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ കുഞ്ഞിന്റെ സംരക്ഷണം അഞ്ജലിക്കായി. ഏറെനാൾ സിം​ഗിൾ മദറായി ജീവിച്ച അ‍ഞ്ജലി 2021ൽ അജിത്ത് രാജുവിനെ വിവാഹം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments