Thursday, July 17, 2025
HomeEntertainmentഇന്നലെ ഉണ്ടായ വിമാന അപകടം തിളങ്ങി നിന്ന കാലത്തു ഒരു തീഗോളം ആയി എരിഞ്ഞു തീർന്ന...
spot_img

ഇന്നലെ ഉണ്ടായ വിമാന അപകടം തിളങ്ങി നിന്ന കാലത്തു ഒരു തീഗോളം ആയി എരിഞ്ഞു തീർന്ന നടി റാണിചന്ദ്രയെ ഓർമിപ്പിക്കുന്നു

ഇന്നലെ ഉണ്ടായ വിമാന അപകടം തിളങ്ങി നിന്ന കാലത്തു ഒരു തീഗോളം ആയി എരിഞ്ഞു തീർന്ന നടി റാണിചന്ദ്രയെ ഓർമിപ്പിക്കുന്നു . 1976 ഒക്ടോബർ 12 ന് ആയിരുന്നു ആ ദുരന്തം സംഭവിക്കുന്നത്. കരിയറിൽ ജ്വലിച്ചു നിന്ന സമയത്ത് വെറും ഇരുപത്തിയേഴാം വയസിൽ ആണ് മരണം അവരെ കവർന്നത്
മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്ന നടി ആയിരുന്നു റാണി ചന്ദ്ര. നടി ചിപ്പിയുടെ അച്ഛൻ ഷാജിയുടെ പെങ്ങൾ കൂടി ആയിരുന്ന റാണി ചന്ദ്ര കരിയറിൽ പിക്ക് ലെവൽ നിൽക്കുമ്പോൾ ആണ് മരണപ്പെടുന്നത്.ജാടയോ തലക്കനമോ കാപട്യങ്ങളോ ഇല്ലാത്ത നടി എന്നാണ് റാണിയെ വിശേഷിപ്പിച്ചിരുന്നത്.

1976 ഒക്ടോബർ 12 ബോംബെയിൽ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ കാരവൽ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ തീപിടിച്ച് തകർന്ന് മലയാളികളടക്കം 97 പേർ മരിച്ചു ഇതിലാണ് നടി റാണി ചന്ദ്ര കൊല്ലപ്പെട്ടത് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ മുംബൈയിൽ നിന്ന് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു റാണിയും അമ്മയും മൂന്ന് സഹോദരിമാരും യാത്രതിരിച്ചയുടൻ വിമാനത്തിന് തീ പിടിക്കുകയും വിമാനത്താവളത്തിന് സമീപം കത്തിയമരുകയുമയിരുന്നു റാണി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അക്കൂട്ടത്തിൽ റാണിയുടെ ഡാൻസ് ട്രൂപ്പ് അംഗങ്ങളും പക്കമേളം കലാകാരൻമാരുമുണ്ടായിരുന്നു. 86 യാത്രക്കാരും 9 വിമാനജീവനക്കാരും ഉൾപ്പെടെ 97 പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു.

റാണിചന്ദ്രയുടെ അകാലവിയോഗത്തിൽ അന്ന് ഒട്ടേറെ നിഗൂഢതകൾ ആരോപിക്കപ്പെട്ടിരുന്നു ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പരക്കുകയും ചെയ് ദുബായ് അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികൾ കഴിഞ്ഞാണ് റാണി മുബൈയിൽ എത്തിയത് ഈ പ്രോഗ്രാമുകളെല്ലാം ഏർപ്പാട് ചെയ്തിരുന്നത് അവരുടെ സുഹൃത്തായ കൊല്ലം സ്വദേശി സജാദ് തങ്ങളായിരുന്നു മുംബൈയിൽ നിന്നും മദ്രാസിലേക്കുള്ള യാത്രയിൽ സജാദ് തങ്ങളും ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു അവസാന നിമിഷം മറ്റ് ചില തിരക്കുകൾ മൂലം സുഹൃത്തായ സുധാകരനെ ആ ചുമതല ഏൽപ്പിച്ച് സജാദ് മാറി നിന്നു എന്നാൽ യാത്രയിൽ സജാദും ഒപ്പമുണ്ടെന്ന്
അദ്ദേഹത്തിന്റെ ബന്ധുക്കൾ അടക്കം കരുതി വിമാനപകടത്തിൽ സജാദ് മരിച്ചുവെന്നായിരുന്നു എല്ലാവരുടെയും ധാരണ റാണിയുടെ അവിചാരിത മരണവാർത്ത അറിഞ്ഞ സജാദ് ആകെ തകർന്നുപോയി നാട്ടിലേക്ക് മടങ്ങാൻ പോലും മനസനുവദിച്ചില്ല. അതുകൊണ്ട് വിമാനാപകടത്തിൽ സജാദും മരിച്ചുവെന്ന് തന്നെ കുടുംബത്തിലുള്ളവർ പോലും ഉറപ്പിച്ചു എന്നാൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം 2021 ഓഗസ്‌റ്റ് പത്തിന് അന്നത്തെ പത്രങ്ങളിൽ ഞെട്ടിക്കുന്ന ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. റാണിചന്ദ്രയോടൊപ്പം മരിച്ചുവെന്ന് കരുതപ്പെട്ട സജാദ് മരിച്ചിട്ടില്ലെന്നും മുംബൈയിലെ ഒരു ആശ്രമത്തിൽ കഴിയുന്നുവെന്നുമായിരുന്നു വാർത്ത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments