
തന്റെ യതാർത്ഥ പ്രായത്തെക്കാൾ വളരെ പ്രായം കൂടി സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിൽ ചെയ്തിട്ടുള്ളതെന്ന് നടി സംഗീത. രാജ്കിരൺ സാറിന്റെ മാത്രമല്ല, അന്ന് മമ്മൂട്ടി സാറിന്റെയും പ്രഭു സാറിന്റെയുമെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും എന്റെ നായകന്മാരുടെ പ്രായം എന്നെ അധികം ചിന്തിപ്പിച്ചിട്ടേയില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സ്റ്റാർഡമോ നോക്കാറില്ല. ഇന്നും അത് അങ്ങനെ തന്നെയാണെന്ന് നടി പറയുന്നു.
ചാവേർ എന്ന ചിത്രത്തിൽ അർജുൻ അശോകന്റെ അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. അർജുനും എനിക്കും വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ എന്നെ സംബന്ധിച്ച് കഥാപാത്രമാണ് പ്രധാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിനെ അകറ്റി നിർത്താറില്ല, അങ്ങനെ എന്റെ പ്രായം ആരെങ്കിലും അറിയണം എന്ന നിർബന്ധവും എനിക്കില്ല.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് സംഗീതയെ മലയാളികൾ ശരിക്കും ഇഷ്ടപ്പെട്ടത്. നായികയായി അഭിനയിക്കുമ്പോൾ 16 വയസ്സായിരുന്നു സംഗീതയുടെ പ്രായം. അഞ്ച് വയസുകാരന്റെ അമ്മയായി മുപ്പത് വയസ്സ് കൂടുതലുള്ള രാജ്കിരണിന്റെ ഭാര്യ വേഷമായിരുന്നു ചിത്രത്തിൽ.