ഡാഡിയായിട്ടല്ല കൂടെ നടക്കുന്നത് മാനേജർ ആയിട്ടാണ്, ചാക്കോ പറഞ്ഞത്
മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് ഷൈൻ ടോം ചാക്കോയുടെ പ്രിയ ഡാഡി ചാക്കോ. കൊക്കെയ്ൻ കേസിലകപ്പെട്ട മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

ഏറ്റവും ഒടുവിൽ മരണത്തിലേക്ക് പോകുമ്പോഴും മകന്റെ ആവശ്യത്തിനായുള്ള യാത്ര ആയിരുന്നു അതും. മകന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള യാത്രയിലാണ് ഷൈനിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. ഷൈനും ഡാഡിയും മമ്മിയും ആയിരുന്നു എപ്പോഴും ഒരുമിച്ചുണ്ടായിരുന്നത് . അപകടത്തിൽ ചാക്കോ മരണപ്പെടുകയും ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു.
കുടുംബത്തെ സ്നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിൽ ആണെന്നാണ് ഡാഡി എപ്പോഴും മാധ്യമങ്ങളോട് പറഞ്ഞത്. ഏറ്റവും ഒടുവിൽ ഷൈനിന്റെ പേരിൽ ഒരു കേസ് കൂടി വന്നപ്പോഴും ഉറച്ച സ്വരത്തോടെ അദ്ദേഹം പറഞ്ഞതും മകന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഡാഡി ആണെങ്കിലും ഞാൻ ഷൈനിന്റെ മാനേജർ ആണെന്ന് അടുത്തിടെ അഭിമാനത്തോടെ ചാക്കോ പറഞ്ഞിരുന്നു.