Tuesday, June 17, 2025
HomeAnnouncementsപ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ
spot_img

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ

സംസ്ഥാനത്ത് സ്കൂൾതല വിദ്യാർത്ഥികൾക്കായി 2025-26 അദ്ധ്യയന വർഷത്തെ പ്രിമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി അനുവദിക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പ്, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം, പിഎം-വൈ.എ.എസ്.എ.എസ്.വി.ഐ, പ്രി-മെട്രിക് സ്കോളർഷിപ്പ് ഫോർ ഒബിസി, ഇബിസി ആൻഡ് ഡിഎൻടി എന്നീ പദ്ധതികൾ പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറുകൾ www.egrantz.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0492 2222335.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments