ആരാധന മൂത്ത് കാവ്യയെ സ്വന്തമാക്കാൻ പ്രകാശൻ എന്ന വെക്തി 16 വര്ഷം കൊണ്ട് നഷ്ടപ്പെടുത്തിയത് 60 ലക്ഷം രൂപ , കേട്ടാൽ അത്ര വിശ്വസനീയം അല്ലങ്കിലും സംഭവം ഉള്ളതാണ് . ലക്ഷങ്ങൾ മുടക്കി ലോട്ടറി എടുത്തെങ്കിലും ഇന്ന് വരെ 10 രൂപ പോലും പ്രകാശന് ലഭിച്ചില്ല . ലോട്ടറി എടുക്കുന്നത് പോലെ തന്നെ മറ്റൊരു ആരാധന കൂടി പ്രകാശന് ഉണ്ടായിരുന്നു . നടി കാവ്യാ മാധവനോടുള്ള കടുത്ത ആരാധന മൂലം പ്രകാശൻ മീശമാധവൻ കണ്ടത് 100 ൽ അധികം തവണയാണ് , കാവ്യക്കായി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിക്കുക , കാവ്യയുടെ വലിയ ഫോട്ടോ വീട്ടിൽ തൂക്കുക എന്നുള്ള തരത്തിലുള്ള ആരാധനയായിരുന്നു പ്രകാശന് ഉള്ളത് . അതോടെ നാട്ടിൽ പ്രകാശൻ കാവ്യാ പ്രകാശൻ എന്നറിയപ്പെടാൻ തുടങ്ങി .
ബമ്പർ എടുക്കുക അതിൽ ലഭിക്കുന്ന വലിയ തുക കൊണ്ട് വലിയ നിലയിൽ എത്തുക പെങ്ങന്മാരെ സഹായിക്കുക ഒപ്പം കാവ്യാ മാധവനെ സ്വന്തമാക്കുക എന്നൊക്കെയായിരുന്നു പ്രകാശന്റെ സ്വപ്നം . എന്നാൽ 16 വർഷങ്ങൾ കൊണ്ട് 60 ലക്ഷത്തോളം രൂപ ലോട്ടറി എടുത്തു കളഞ്ഞത് മാത്രം മികച്ചം . 10 രൂപ പോലും താരത്തിന് ലഭിച്ചില്ല എന്നതാണ് സത്യം . നാട്ടിൽ നിന്ന് ലോട്ടറി എടുത്തിട്ട് അടിക്കാതെയായപ്പോൾ കേരളത്തിന്റെ പല ഭാഗത്തു യാത്ര ചെയ്യുകയും ലോട്ടറി എടുക്കുകയും ചെയ്‌തെങ്കിലും ഭാഗ്യം തുണച്ചില്ല . കാവ്യയുടെ വിവാഹ ദിവസം പ്രകാശന് ഒരുപാട് വിഷമം ആയിരുന്നുവെന്നും ആകെ മിണ്ടാട്ടമില്ലാതെയായി എന്നും പരിസരവാസികൾ പറയുന്നു .
ഇങ്ങനെ ഒരു ആരാധന ഉണ്ടോ എന്നായിരുന്നു നാട്ടിലുള്ള പലരുടെയും ചോദ്യം .. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. പ്രായമാകുന്നത് കൊണ്ട് ലോട്ടറി എടുക്കുന്നത് ചുരുക്കാനുള്ള ശ്രെമത്തിലാണ് പ്രകാശൻ . എന്നാൽ എന്നെങ്കിലും ഭാഗ്യം കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് പ്രകാശൻ .