തളിക്കുളത്തെ മേൽപ്പാലത്തിനു താഴെയാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്.ദേശീയപാതയ്ക്കായി മേൽപ്പാലം നിർമിച്ച ഇവിടെ ഇരുവശത്തും സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. മേൽപ്പാലത്തിന് അടിയിലൂടെ സഞ്ചരിച്ചുവേണം സർവീസ് റോഡുകളിൽ എത്താൻ.
എന്നാൽ, റോഡ് നിർമാണത്തിന് ഉപയോഗിച്ച മണ്ണിൻ്റെ അവശിഷ്ടവും മേൽപ്പാലത്തിൽനിന്ന് ഒഴുകിവരുന്ന വെള്ളവും കെട്ടിക്കിടക്കുകയാണ്.
എത്രയും പെട്ടെന്ന് യാത്രാസൗകര്യം ഒരുക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


