കൊച്ചി മാണി ബസാറിൽ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. മുത്തക്കുന്നം സ്വദേശി ആര്യ അശോകൻ (33) ആണ് മരിച്ചത്.
ബസ് കാത്ത് നിന്ന യുവതിയുടെ തലയിലേക്ക് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് സിമന്റ് ഇഷ്ടിക വീഴുകയായിരുന്നു. കടയിലെ ഷീറ്റ് പറന്നു പോകാതിരിക്കാൻ ജോലിക്കാർ വെച്ച ഇഷ്ടികയാണ് കാറ്റത്ത് പറന്നുവീണത്.
ആര്യ അശോകനും മകളും ബസ് കാത്ത് നിൽക്കവെയാണ് അപകടം സംഭവിക്കുന്നത്. ടോമി പുളിക്കൽ എന്നയാളുടെ കെട്ടിടത്തിൽ നിന്നാണ് ഇഷ്ടിക തലയിലേക്ക് വീണത്. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന് പേരാണ് മരണപ്പെട്ടത്.


