Wednesday, November 19, 2025
HomeThrissur Newsപ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി
spot_img

പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി

തൃശൂർ:കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന് തുടക്കമായി. കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്, കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമൻ്റെ സങ്കീർത്തനം എന്ന നാടകം വൈകീട്ടും അരങ്ങേറി. നാടകമത്സരം അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്‌തു. നാടക മത്സരത്തിൻ്റെ ജൂറി ചെയർമാൻ ഡോ. ഷിബു എസ് കൊട്ടാരം അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, പ്രോഗ്രാം ഓഫീസർ വി കെ അനിൽ കുമാർ, സഹീർ അലി എന്നിവർ സംസാരിച്ചു. ചൊവ്വ രാവിലെ 10.30ന് കായംകുളം ദേവാകമ്യൂണിക്കേഷൻസിൻ്റെ വനിതാമെസ്സ് എന്ന നാടകവും വൈകിട്ട് ആറിന് സഹൃദയാനന്ദിനി നടനസഭയുടെ റിപ്പോർട്ട് നമ്പർ 79 അരങ്ങേറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments