വാടാനപ്പള്ളി:യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധുവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാഗേഷി (38) നെയാണ് അറസ്റ്റ് ചെയ്തത്. ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത (38)യെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മോങ്ങാടി വീട്ടിൽ രജീഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കുടുംബക്ഷേത്രത്തിൽനിന്നും വിളക്കുകൾ കാണാതായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഞായറാഴ്‌ച രാത്രി ഏഴരയോടെ വീടിൻ്റെ മുൻവശത്ത് റോഡിൽവച്ച് രാഗേഷ് രജീഷിനെ മർദിച്ചു. തടയാൻ ചെന്ന വൈരാഗ്യത്താലാണ് സജിതയെ രാഗേഷ് അസഭ്യം പറഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ഷിജു, എസ്ഐമാരായ തോമസ്, റാഫി, എസ്‌സിപിഒ രാജ്‌കുമാർ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.


