Monday, May 19, 2025
HomeThrissur Newsപാവറട്ടി തിരുനാൾ തുടക്കമായി
spot_img

പാവറട്ടി തിരുനാൾ തുടക്കമായി

പാവറട്ടി സെന്റ് ജോസഫ്‌സ് തീർഥ കേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊൻപതാം മധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി വെള്ളിയാഴ്‌ച വൈകിട്ട് ദീപാലങ്കാരം സെൻ്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്സ്വിച്ച് ഓൺ ചെയ്‌തു റെക്ടർ ഫാ.ആന്റണി ചെമ്പകശേരി അധ്യക്ഷനായി യോഗത്തിൽ പാവറട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എം എം റജീന, ട്രസ്റ്റിമാരായ ഒ ജെ ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നിലങ്കാവിൽ, കെ ടി വിൻസെൻ്റ് മറ്റ് ഭാരവാഹികളായ സേവിയർ അറയ്ക്കൽ, സി വി സേവ്യർ, പിആർഒ റാഫി നീലങ്കാവിൽ, ജനറൽ ക്യാപ്റ്റൻ എം എഫ് പ്രിൻസ്, വെടിക്കെട്ട് കമ്മിറ്റി കൺവീനർ സുബിരാജ് തോമസ് എന്നിവർ സംസാരിച്ചു ഒന്നരലക്ഷം എൽഇഡി പിക്‌സൽ ബൾബുകളാണ് മിഴിതുറന്നത്. കൂടാതെ സൗത്ത് ഷാർപ്പികളും എൽഇഡി ബാർ ലൈറ്റുകളും ചാരുതയേകി. സാറ്റിൻ റിബൺ കൊണ്ട് തോരണം തീർത്ത പള്ളിനടയിൽ വർണങ്ങൾ വിതറി ദീപങ്ങൾ തെളിഞ്ഞു തുടർന്ന് നിർമാണ തൊഴിലാളികളുടെ നേതൃത്വത്തിൽ വെടിക്കെട്ട് വർണ മഴയായി. തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുറ്റ മെഗാഫ്യൂഷൻ അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments