Friday, May 2, 2025
HomeBREAKING NEWSകുണ്ടായി ചൊക്കന റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി
spot_img

കുണ്ടായി ചൊക്കന റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി

പാലപ്പിള്ളി:കുണ്ടായി ചൊക്കന റോഡിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. കഴിഞ്ഞദിവസം പകൽ റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം റബർത്തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ചൊക്കന റബർത്തോട്ടത്തിൽ ഇറങ്ങിയ 20 ഓളം ആനകളിൽ കുട്ടിയാനകൾ ഉൾപ്പെടെ 11 ആനകളാണ് റോഡിലേക്കിറങ്ങിയത്. ചിന്നംവിളിച്ച് റോഡ് മുറിച്ചുകടന്ന ആനക്കൂട്ടത്തെ കണ്ട് വാഹനയാത്രക്കാർ ഏറെനേരം റോഡിൽ കുടുങ്ങി. റോഡിൽ വളവുള്ള ഭാഗത്ത് ഇറങ്ങുന്ന ആനക്കൂട്ടത്തിന് മുമ്പിൽ അകപ്പെടുന്ന വാഹനയാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പ്രദേശത്ത് നിലയുറപ്പിച്ച ആനക്കൂട്ടം പകൽസമയങ്ങളിൽ റോഡിലിറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. ദിവസങ്ങളായി കുണ്ടായി ജനവാസമേഖലയിൽ ഭീതിപരത്തുന്ന കൂട്ടംതെറ്റിയ ഒറ്റയാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് ആനക്കൂട്ട ശല്യവും രൂക്ഷമായത്. ആനകളെ കാടുകയറ്റി പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാൻ നടപടി വേണമെന്ന ആവശ്യം കൂടുതൽ ശക്തമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments