തൃശൂർ:തൃശൂർ പൂരത്തിൻ്റെ വരവറിയിച്ച് സ്വരാജ് റൗണ്ടിൽ രണ്ട് അലങ്കാര പൂരപ്പന്തലുകൾക്കുകൂടി കാൽനാട്ടി.
തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകൾക്കാണ് കാൽനാട്ടിയത്.
ഭൂമി പൂജയ്ക്കുശേഷം ദേശക്കാരാണ് കാൽനാട്ട് നടത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് ഡോ. ടി എ സുന്ദർമേനോൻ, സെക്രട്ടറി കെ ഗിരീഷ്‌കുമാർ, വി എസ് സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. പാറമേക്കാവ് വിഭാഗത്തിൻ്റെ മണികണ്‌ഠനാലിലെ പന്തലിന് 16ന് കാൽ നാട്ടിയിരുന്നു. മെയ് നാലിന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് മുമ്പ് വർണപ്പന്തലുകളുടെ നിർമാണം പൂർത്തിയാകും.