ഇരിങ്ങാലക്കുട:കൂടൽ മാണിക്യം ഉത്സവത്തിന് ബഹുനിലപ്പന്തൽ നിർമാണം തുടങ്ങി. കുട്ടംകുളം പരിസരത്ത് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഐസിഎൽ ഫിൻകോർപ്പ് എംഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് പന്തലിന് കാൽനാട്ടി. 65 അടി ഉയരമുള്ള നാലുനിലപ്പന്തലും കിഴക്കേനട മുതൽ ആൽത്തറ വരെയുള്ള ദീപാലങ്കാരങ്ങളും ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് ആണ് സ്പോൺസർ ചെയ്‌തിരിക്കുന്നത്.


