ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഏപ്രിൽ 27 മുതൽ 29 വരെ ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ടൗൺ ഹാളിൽ സഖാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി ഏപ്രിൽ 27 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് സെക്യുലർ ഹാളിൽ കേന്ദ്ര നയവും ജനകീയ ബദലും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജൻ,
ഓൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്, ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി വി. ബാലൻ, കേരള ലോട്ടറിഏജൻ്റ്സ് & സെല്ലേഴ്സ് വർക്കേഴ്സ് കോൺഗ്രസ് ഭാരവാഹി ജോർജ്ജ് കോട്ടൂർ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. 25 വർഷത്തിനുമേൽ ലോട്ടറി വില്പന നടത്തിവരുന്ന ജില്ലയിലെ ഒരു ഏരിയയിൽ നിന്നും ഓരോ തൊഴിലാളികളെ സെമിനാറിൽ വെച്ച് ആദരിക്കും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയ ലോട്ടറി തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിക്കും.28 ന് രാവിലെ 10 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 375 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. എൻ.കെ. അക്ബർ എം.എൽ.എ, ജനറൽ കൺവീനർ ടി.ബി. ദയാനന്ദൻ, പി.കെ. പുഷ്പാകരൻ, പി.പി. അനിരുദ്ധൻ, വി.പി. അബു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.